റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട്: മുളിയാര്‍ പഞ്ചായത്തില്‍ ശുചീകരണ വാരാചരണത്തിന് തുടക്കം

October 4, 2021 - 6:52 pm

കാസർകോട്: മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ ഗാന്ധിയന്‍ ആദര്‍ശം ഉള്‍ക്കൊണ്ടുകൊണ്ടുളള ഗാന്ധിജയന്തി ശുചീകരണ വാരാചരണത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി മുളിയാര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, മുളിയാര്‍ സമൂഹ്യാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗം ജീവനക്കാര്‍, എല്‍.ബി.എസ് എന്‍ജിനീയറിംഗ് കോളേജ് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍, ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബോവിക്കാനം ടൗണ്‍ ശുചീകരിച്ചു. ശുചീകരണത്തിന് മുന്നോടിയായി നടന്ന വിളംബര റാലിയും പൊതുയോഗവും മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി പി.വി ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനീസ മന്‍സൂര്‍ മല്ലത്ത് അധ്യക്ഷതയായി.  വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റൈസ റാഷിദ് മുഖ്യാതിഥിയായി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.കെ. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ രമേഷ്, സത്യവതി, നാരായണിക്കുട്ടി സി, അനന്യ, നബീസ സത്താര്‍, അബ്ബാസ് കൊളച്ചെപ്പ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ചന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രശ്മി ആര്‍ എസ്, ലത.പി, മേഘ ഗോവിന്ദ്.എം.പി, ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍ ഷൈലജ തുടങ്ങിയവര്‍ സംസാരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബി.എം.പ്രദീപ്, ദാമോദരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.വി.അരുണ്‍ സ്വാഗതവും എല്‍.ബി.എസ്. എന്‍ജിനീയറിങ് കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ മഞ്ജു നന്ദിയും പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *