റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷാരൂഖ് ഖാനെ വേട്ടയാടുന്നത് നിര്‍ത്തണമെന്ന് ശശി തരൂര്‍

October 5, 2021 - 2:41 pm

ന്യൂഡല്‍ഹി: ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.
മകന്റെ അറസ്റ്റില്‍ ഷാരൂഖ് ഖാനെ വേട്ടയാടുന്നത് നിര്‍ത്തണമെന്നാണ് തരൂര്‍ പറഞ്ഞത്.

താന്‍ ലഹരിമരുന്നിന്റെ ആരാധകനല്ലെന്നും
ഒരിക്കലും അത്തരത്തുലുള്ളവ ഉപയോഗിച്ചിട്ടില്ലെന്നും പറഞ്ഞ തരൂര്‍ ആര്യന്‍ ഖാന്റെ അറസ്റ്റില്‍ ഷാരൂഖാനെ വേട്ടയാടുന്നത് നിര്‍ത്തണമെന്നാണ് ആവശ്യപ്പെട്ടത്.

സമൂഹം കുറച്ച് സഹാനുഭൂതി കാണിക്കണമെന്നും തുറിച്ചുനോട്ടം മോശമാണെന്നും തരൂര്‍ പറഞ്ഞു.

ആഡംബര കപ്പലില്‍ നിന്ന് ലഹരി പിടിച്ചെടുത്ത സംഭവത്തിലാണ് ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്.

മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ പത്ത് പേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് കൊക്കെയ്ന്‍, ഹാഷിഷ്, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തിരുന്നു. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോര്‍ഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *