റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാര്‍ട്ടി അച്ചടക്കം ലംഘിക്കാന്‍ അനുവദിക്കില്ല: കെ.സുരേന്ദ്രന്‍

October 6, 2021 - 10:30 am

കോഴിക്കോട്‌ : പാര്‍ട്ടി അച്ചടക്കം പരമ പ്രധാനമാണെന്നും അച്ചടക്കം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുന്ദ്രേന്‍. പുതുക്കിയ സംസ്ഥാന ഭാരവാഹിപട്ടിക പുറത്തിറക്കിയിനെ പറ്റിയുളള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ നാദാപുരത്ത്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. നേതാക്കളുടെ പെരുമാറ്റവും പ്രവര്‍ത്തനവും കൃത്യമായി വിലയിരുത്താന്‍ പാര്‍ട്ടിക്ക്‌ സംവിധാനം ഉണ്ട്‌. ബിജെപിയില്‍ പുനഃസംഘടന തുടരുമെന്നും സംഘടനയുടെ താഴേതട്ടുവരെ അഴിച്ചുപണിയുണ്ടാവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടി കമ്മറ്റികള്‍ ചെറുതാക്കും. പാര്‍ട്ടി ഭാരവാഹികള്‍ സമൂഹ മാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ അതീവ ശ്രദ്ധപുലര്‍ത്തണം . പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നവര്‍ക്കതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ.സുരേന്ദ്രന്‍പറഞ്ഞു. പ്ലസ്വണ്‍-പ്ലസ്‌ടു പ്രവേശനത്തില്‍ വ്യാപക ക്രമേേക്കടുകള്‍ നടക്കുന്നു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്‌ . ഉയര്‍ന്ന മാര്‍ക്കു നേടിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും സീറ്റുകിട്ടാനില്ല. ഈ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണം. കെ.റെയില്‍ അശാസിത്രീയമായ വികസന പദ്ധതിയാണ്‌. 10 വര്‍ഷം മുമ്പ്‌ ഉപേക്ഷിക്കപ്പെട്ട പദ്ധതിയാണ്‌ കെ റെയില്‍. കെ റെയിലിന്റെ പേരില്‍ ഭൂമി ഏറ്റെടുക്കാനുളള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം. സാമ്പത്തിക ലാഭമുണ്ടാക്കുന്ന നിക്ഷിപ്‌ത താല്‍പ്പര്യം മാത്രമാണിതിന്‌ പിന്നിലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പുരാവസ്‌തു വകുപ്പിലെ തട്ടിപ്പുകേസിലെ പ്രധാന കണ്ണിയായ വിവാദ നായികയ്‌ക്ക്‌ സര്‍ക്കാരിലും സിപിഎമ്മിലും വലിയ സ്വാധീനമാണുളളത്‌ . സര്‍ക്കാരുമായി ഇവര്‍ക്ക്‌ പല ഇടപാടുകളും ഉണ്ട്‌ . മോന്‍സ്‌ണ്‍ മാവുങ്കലിന്റെ കൊളളക്കും ശബരിമലക്കെതിരായ വ്യാജ ചെമ്പോലക്കും പിന്നില്‍ സര്‍ക്കാരിന്റെ സഹായമുണ്ട്‌. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പലതും മറച്ചുവയ്‌ക്കാനുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *