റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എഫ്‌ഐആറില്‍ പേര് വന്നിട്ടും മന്ത്രി പുത്രനെ അറസ്റ്റ് ചെയ്യാതെ യുപി പോലീസ്

October 6, 2021 - 11:11 am

ലക്നൗ:ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കാര്‍ കയറ്റി കൊന്ന വാഹന വ്യൂഹത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുണ്ടായിരുന്നെന്ന് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടും അറസ്റ്റ് വൈകുന്നു.മന്ത്രിയുടെ മകനെതിരെ തെളിവ് ലഭിച്ചിട്ടും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു.സമാധാനപരമായി പ്രതിഷേധിച്ച് നടന്നുപോകുന്ന കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന എസ് യു വിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സമരം ചെയ്തിരുന്ന കര്‍ഷകര്‍ക്ക് നേരെ എസ് യു വി പാഞ്ഞടുക്കുന്നതും അവരെ ഇടിച്ചിട്ട് പോകുന്നതും ദൃശ്യത്തിലുണ്ട്. ഇതിന് പിറകേയായി സൈറണ്‍ മുഴക്കി മറ്റൊരു വാഹനവും കടന്നുപോകുന്നുണ്ട്.അതേസമയം, ലഖിംപുരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകളിലേക്ക് പോകാന്‍ പോലീസ് രാഷ്ട്രീയ നേതാക്കളെ ഇപ്പോഴും അനുവദിക്കുന്നില്ല. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലഖിംപുര്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടിയെങ്കിലും ലഭിച്ചിട്ടില്ല. എങ്കിലും അദ്ദേഹം സംഭവ സ്ഥലത്തേക്ക് തിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *