റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: ഗിഫ്റ്റ് സിറ്റി: സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ക്ക് തുടക്കമായി

October 7, 2021 - 7:12 pm

  
എറണാകുളം: ആലുവ താലൂക്കിൽ അയ്യമ്പുഴ വില്ലേജ് കേന്ദ്രമാക്കി നിര്‍ദ്ദിഷ്ട ഗ്ളോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫൈനാന്‍സ് ആന്റ് ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി) പദ്ധതിക്കായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ക്ക് തുടക്കമായി. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഈ മാസത്തിനുള്ളില്‍ പദ്ധതിയുടെ ഭാഗമായുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. 

ഈ വര്‍ഷം തന്നെ നഷ്ടപരിഹാര, പുനരധിവാസ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നത് ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

അയ്യമ്പുഴ വില്ലേജിലെ 144 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിയുടെയും വസ്തുക്കളുടെയും വില നിശ്ചയിക്കുന്നതിനായി പ്രത്യേക സംഘത്തിന് രൂപം നല്‍കി. സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത മാര്‍ച്ച് 31നകം പ്രദേശം പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ കിന്‍ഫ്രയ്ക്ക് കൈമാറുന്നത് ലക്ഷ്യമിട്ടാണ് നടപടികള്‍ പുരോഗമിക്കുന്നത്. 

യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ പി.ബി സുനില്‍ലാല്‍, ആലുവ തഹസില്‍ദാര്‍ സത്യപാലന്‍ നായര്‍, കിഫ്ബി സ്പെഷ്യല്‍ തഹസില്‍ദാര്‍ ടി.എൻ ദേവരാജന്‍, കിന്‍ഫ്ര അധികൃതർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *