അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: മരങ്ങള്‍ വെട്ടിമാറ്റുന്നതിന് പുനര്‍ലേലം

October 7, 2021 - 7:30 pm

പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രി വളപ്പില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മഴ മരം, ബദാം, കണിക്കൊന്ന എന്നീ മൂന്നു മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനും മാഞ്ചിയം, വട്ട, രണ്ട് ഞാവല്‍ എന്നീ മരങ്ങളുടെ ശിഖരങ്ങള്‍ കോതി മാറ്റി നീക്കംചെയ്യുന്നതിനു പുനര്‍ലേലം നടക്കും. ഈ മാസം 18ന് രാവിലെ 11ന് തിരുവല്ല താലൂക്ക് ആശുപത്രി ഓഫീസില്‍ നടക്കും. മരം മുറിക്കുന്ന വേളയില്‍ സമീപത്തു നില്‍ക്കുന്ന വൃക്ഷത്തൈകള്‍ നശിച്ചു പോകാതെ ശ്രദ്ധിക്കേണ്ടതും വൃക്ഷത്തില്‍ മുട്ടകളോ കുഞ്ഞുങ്ങളോടോ കൂടിയ പക്ഷികൂടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം മരം മുറിക്കുന്നതിന് മുമ്പായി വനംവകുപ്പ് അധികൃതരെ സൂപ്രണ്ട് വഴി അറിയിക്കണം. ലേലം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിനങ്ങളില്‍ ഓഫീസില്‍ നിന്ന് ലഭിക്കും. കഴിഞ്ഞ  ലേലത്തില്‍ ആരും പങ്കെടുക്കാത്തതിനാലാണ് പുനര്‍ലേലം നടത്തുന്നത്. ഫോണ്‍: 0469 2602494

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *