റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിടപ്പാടമില്ലാത്ത സിനിമ തൊഴിലാളികൾക്ക് വീടെന്ന സ്വപ്നം സാക്ഷാത്കാരത്തിനായി ഒരു കോടി രൂപ നൽകി വിജയ് സേതുപതി

October 8, 2021 - 11:02 am

ചെന്നൈ: കയറിക്കിടക്കാൻ കിടപ്പാടമില്ലാത്ത സിനിമ തൊഴിലാളികൾക്ക് സ്വന്തമായി വീടുവെച്ച് നൽകുന്ന പദ്ധതിയിലേക്ക് വിജയസേതുപതി ഒരു കോടി രൂപ സംഭാവന നൽകി കി. തമിഴ് സിനിമ തൊഴിലാളി സംഘടനയായ സൗത്ത് ഇന്ത്യൻ ഫിലിം എംപ്ലോയീസ് ഫെഡറേഷനാണ് ഈ തുക താരം കൈമാറിയത്.

മുൻപേ ഇതേ ആവശ്യം പറഞ്ഞ് സംഘടന വിജയസേതുപതിയെ സമീപിച്ചപ്പോൾ അന്ന് അദ്ദേഹത്തിന് സഹായിക്കാൻ കഴിയാതെ വന്നിരുന്നു. പിന്നീട് പരസ്യവരുമാനത്തിൽ നിന്നുമാണ് ഈ തുക നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇനിയും തന്നാൽ കഴിയുന്നതുപോലെ സഹായിക്കുമെന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും സൗത്ത് ഇന്ത്യൻ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് സെൽവ മണിയോട് വിജയസേതുപതി ഉറപ്പുനൽകി.

ദിവസ വേതനത്തിന് സിനിമയിൽ ജോലിചെയ്യുന്നവർ കോവിഡ് പ്രതിസന്ധിയുടെ സമയത്ത് ജീവിതത്തിൽ ഏറെ പ്രതിസന്ധി നേരിട്ടിരുന്നു. അന്ന് സൂപ്പർ താരങ്ങൾ അടക്കം ഇവർക്ക് സഹായവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇന്ന് സിനിമ മേഖല അത്യധികം ഉണർവോടെ തിരിച്ചു വരുമ്പോഴും സഹായം തുടരുകയാണ് വിജയസേതുപതി .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *