റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവജ്യോത് സിംഗ് സിദ്ദു അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി: ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യും വരെ സത്യഗ്രഹം തുടരും

October 9, 2021 - 9:39 am

ലക്നൗ: ലഖിംപൂർ ഖേരി സംഭവത്തിൽ പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദു അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. കേസിലെ പ്രധാന പ്രതി ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യും വരെ ഉപവാസം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

അന്തരിച്ച പ്രാദേശിക മാധ്യമപ്രവർത്തകൻ രാമൻ കശ്യപിന്റെ വസതിയിലാണ് സിദ്ദുവിന്റെ നിരാഹാര സമരം.

കശ്യപിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വീടിന് പുറത്ത് ഉപവാസം ആരംഭിച്ചത്. നേരത്തെ, പഞ്ചാബ് കാബിനറ്റ് മന്ത്രി വിജയ് ഇന്ദർ സിംഗ്ല, എംഎൽഎ മദൻ ലാൽ, കുൽജിത് നഗ്ര എന്നിവരടങ്ങിയ പ്രതിനിധി സംഘം പാലിയയിൽ മരിച്ച കർഷകനായ ലവ്പ്രീത് സിംഗിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *