റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാര്‍ക്ക് ജിഹാദ്: അധ്യാപകന്റെ വിവാദ പ്രസ്താവന തള്ളി ആര്‍.എസ്.എസ് അനുകൂല അധ്യാപകസംഘടന

October 9, 2021 - 9:44 am

ന്യൂഡല്‍ഹി: കേരളത്തില്‍ മാര്‍ക്ക് ജിഹാദാണെന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ രാകേഷ് പാണ്ഡെയുടെ പ്രസ്താവന തള്ളി ആര്‍.എസ്.എസ് അനുകൂല അധ്യാപക സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് (എന്‍.ഡി.ടി.എഫ്)

എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പദവിയിലെ മികച്ച സ്ഥാപനങ്ങളില്‍ പഠിക്കാന്‍ മെറിറ്റ് മാനദണ്ഡം അടിസ്ഥാനമാക്കി തുല്യ അവകാശങ്ങളുണ്ടെന്ന് എന്‍.ഡി.ടി.എഫ് പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കും വിവേചനമില്ലാതെ പ്രവേശനത്തിനായി തുറന്നിരിക്കുന്ന കേന്ദ്ര സര്‍വകലാശാലയാണ് ഡല്‍ഹി സര്‍വകലാശാലയെന്നും ഏതെങ്കിലും വ്യക്തി പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുമായി എന്‍.ഡി.ടി.എഫിന് യാതൊരു ബന്ധവുമില്ലെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

സംഘടനയുടെ മുന്‍ പ്രസിഡന്റായിരുന്നു വിവാദ പ്രസ്താവന നടത്തിയ രാകേഷ് പാണ്ഡെ. രാകേഷിന്റെ പ്രസ്താവന തള്ളി ഡല്‍ഹി യൂണിവേഴ്‌സിറ്റി തന്നെ നേരത്തെ രംഗത്ത് എത്തിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *