റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വകാര്യ വാഹനത്തില്‍ വിജിലന്‍സിന്റെ ബോര്‍ഡ്‌

October 10, 2021 - 10:26 am

കൊല്ലം: അനധികൃമായി വിജിലന്‍സ്‌ എന്ന്‌ രേഖപ്പെടുത്തിയ ബോര്‍ഡ്‌ സ്ഥാപിച്ച്‌ ഓടിക്കൊണ്ടിരുന്ന സ്വകാര്യ വാഹനം തെന്മല പോലീസ്‌ കസ്റ്റഡിയിലെടുത്തു. ഉടമയെ പോലീസ്‌ പിടികൂടി. ഇടമണ്‍ യുപി സ്‌കൂളിന്‌ സമീപം താമസിക്കുന്ന മണ്ണാരഴികത്ത്‌ വീട്ടില്‍ സുദേശന്‍ ആണ്‌ പോലീസ്‌ പിടിയിലായത്‌. വാഹനത്തിന്റെ നമ്പര്‍ ബോര്‍ഡിന്‌ താഴെയായി ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷന്‍ വിജിലന്‍സ്‌ ഒആര്‍ജെ എന്നാണ്‌ രേഖപ്പെടുത്തിയിരുന്നത്‌.

ഇതില്‍ സംശയം തോന്നിയ തെന്മല പോലീസ്‌ വാഹനം കസ്‌റ്രഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തപ്പോഴാണ്‌ കളളിവെളിച്ചത്തായത്‌. പോലീസ്‌ ചെക്കിംഗില്‍നിന്നും രക്ഷപെടുന്നതിനുവേണ്ടിയാണ്‌ ബോര്‍ഡ്‌ വെച്ചതെന്നാണ്‌ ഇയാളുടെ വിശദീകരണം വീട്ടില്‍ ജോതിഷവും മറ്റും നടത്തിവരുന്ന ഇയാളുടെ വാഹനത്തില്‍ ഇത്തരം ഒരു ബോര്‍ഡ്‌ കുറെ നാളായി ഉപയോഗിച്ചുവരികയായിരുന്നു. നിലവില്‍ സ്ഥാപിച്ചിട്ടുളള ബോര്‍ഡ്‌ മാറ്റി പുതിയ ബോര്‍ഡ്‌ വെച്ച്‌ സ്‌റ്റേഷനില്‍ എത്തിക്കണമെന്ന്‌ നിര്‍ദ്ദേശത്തിന്‍രെ അടിസ്ഥാനത്തില്‍ വാഹനം വിട്ടുനല്‍കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *