റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സർക്കാർ സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാർക്ക് സ്ഥിരം ജീവനക്കാരുമായി ശമ്പളത്തിൽ തുല്യത അവകാശപ്പെടാനാകില്ലെന്ന് സുപ്രീം കോടതി

October 10, 2021 - 6:34 pm

ന്യൂഡൽഹി: സർക്കാർ സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാർക്ക് തുല്യ ജോലിക്ക് തുല്യ വേതനം എന്ന തത്വത്തിൽ സർക്കാരിന്റെ സ്ഥിരം ജീവനക്കാരുമായി ശമ്പളത്തിൽ തുല്യത അവകാശപ്പെടാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ എം ആർ ഷാ, എ എസ് ബൊപ്പണ്ണ എന്നിവരുടെ ബെഞ്ചാണ് കേന്ദ്രസർക്കാരിന്റെ ഹർജി പരിഗണിക്കവെ സവിശേഷമായ ഈ നിരീക്ഷണം നടത്തിയത്. താൽക്കാലിക ജീവനക്കാർക്ക് തുല്യ ജോലിക്ക് തുല്യവേതനത്തിനുള്ള അവകാശമുണ്ടെന്നായിരുന്നു പഞ്ചാബ്, ഹരിയാന ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *