ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ജുഡീഷ്യൽ കസ്റ്റഡിയിൽ. 09/10/21 ശനിയാഴ്ച ലഖിംപൂർ ഖേരി സംഭവവുമായി ബന്ധപ്പെട്ട് യു.പി പൊലീസ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്.
ആശിഷ് മിശ്രയുടെ കേസ് 11/10/21 തിങ്കളാഴ്ച കോടതി പരിഗണിക്കും.
മിശ്രയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുവെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ അറിയിച്ചു. പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് ചോദിച്ചത്. ഞങ്ങൾ അതിനെ എതിർത്തു. ഒക്ടോബർ 11ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് മിശ്രയുടെ അഭിഭാഷകൻ അവാദേശ് സിങ് പറഞ്ഞു.
ശനിയാഴ്ച രാവിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായ ആശിഷ് മിശ്രയെ 12 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷമാണ് രാത്രി അറസ്റ്റ് ചെയ്തത്.
