റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെരഞ്ഞെടുപ്പ് കോഴ; തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് കെ. സുരേന്ദ്രൻ

October 11, 2021 - 3:14 pm

കൊച്ചി: സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ തനിക്കും പാർട്ടിക്കും എതിരായ അന്വേഷണം നിലനിൽക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

കള്ളക്കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിരപരാധിത്വം തെളിയിക്കുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

കൊച്ചി കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തിയാണ് സുരേന്ദ്രനും ജെ.ആർ.പി നേതാവ് പ്രസീത അഴീക്കോടും ശബ്ദ സാമ്പിള്‍ നൽകിയത്.

സുരേന്ദ്രനെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായി പ്രസീത പറഞ്ഞു. കേസിൽ ബത്തേരി മജിസ്ട്രേറ്റ് കോടതിയാണ് കെ സുരേന്ദ്രന്റെയും പ്രസീത അഴീക്കോടിന്റെയും ശബ്ദ സാമ്പിള്‍ ശേഖരിക്കാന്‍ അനുമതി നല്‍കിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *