റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

തെലങ്കാന സ്പീക്കറുടെ വാഹനമിടിച്ച് 55കാരന്‍ മരിച്ചു

October 12, 2021 - 8:40 pm

ഹൈദരാബാദ്: തെലങ്കാന സ്പീക്കര്‍ പോചാരം ശ്രീനിവാസ് റെഡ്ഡിയുടെ വാഹനവ്യൂഹത്തിലെ കാറിടിച്ച് 55കാരന്‍ മരിച്ചു. മേദക് ജില്ലയിലാണ് സംഭവം. നരസിംഹ റെഡ്ഡി എന്നായാളാണ് മരിച്ചത്. ഇദ്ദേഹം റോഡ് മുറിച്ചുകടക്കവെയാണ് സുരക്ഷാവാഹനം ഇടിച്ചത്.നരസിംഹ റെഡ്ഡിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷാവാഹനം പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *