റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

October 18, 2021 - 8:33 am

തിരുവനന്തപുരം: വിതുര കല്ലാറിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. തിരുവനന്തപുരം കൈമനം സ്വദേശി അഭിലാഷ് (23) ആണ് മരിച്ചത്. അഭിലാഷിനൊപ്പം ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി. പൊൻമുടിയിലേക്ക് പോയതായിരുന്നു ഇവർ.

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പൊൻമുടിയിൽ സഞ്ചാരികളെ കയറ്റിവിട്ടിരുന്നില്ല.പോലീസ് പട്രോളിഗും ഉണ്ടായിരുന്നു. ഇവരുടെ ശ്രദ്ധയിൽ പെടാതെ ആദിവാസി കോളനി വഴി ഇവർ ഡാമിന്റെ പരിസരത്തേക്ക് പോയതെന്നാണ് വിവരം. തിരുച്ചുവരും വഴി കല്ലാർ നെല്ലിക്കുന്ന് ചെക്ക് ഡാമിന്റെ പരിസരത്ത് ഇവർ കുളിക്കാൻ ഇറങ്ങുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

രണ്ടു പേരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ അഭിലാഷിന്റെ ജീവൻ രക്ഷിക്കാനായില്ല. അഭിലാഷിനോടൊപ്പം ഒഴുക്കിൽ പെട്ടയാൾ അരക്കിലോമീറ്ററോളം ഒഴുകി ഒരു വള്ളിയിൽ പിടിച്ചുനിന്നു. നാട്ടുകാരാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തി വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.വിതുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *