റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബസിൽ മാലപൊട്ടിക്കാൻ ശ്രമം : തമിഴിനാട് സ്വദേശിനി പിടിയിൽ

October 20, 2021 - 7:43 am

കൊല്ലം: കുളത്തുപ്പുഴയിൽ വൃദ്ധുടെ മാലപൊട്ടിക്കാൻ ശ്രമിച്ച തമിഴ് യുവതി പിടിയിൽ. ബസ്സിൽ നിന്നും പുറത്ത് ഇറങ്ങുന്നതിനിടയിലാണ് രണ്ട് സ്ത്രീകൾ ചേർന്നാണ് മാലമോഷ്ടിക്കാനുളള ശ്രമം നടത്തിയത് . 2021 ഒക്ടോബർ 19ന് രാവിലെ പത്ത് മണിയോടെയാണ് കെഎസ്ആർടിസി ബസ്സിൽ മോഷണശ്രമം നടന്നത്. ആശുപത്രിയിൽ പരിശോധനയ്ക്കായി പോവുകയായിരുന്നു കുളത്തൂപ്പുഴ പതിനൊന്നാം മൈൽ സ്വദേശി മേരികുട്ടിയും ഭർത്താവ് തങ്കച്ചനും.

ബസ് കുളത്തുപ്പുഴ സ്റ്റാൻറിൽ എത്തിയപ്പോൾ രണ്ട് സ്ത്രീകൾ ചേർന്ന് ബസ്സിൽ തിരക്ക് ഉണ്ടാക്കുകയും മാലമോഷ്ടിക്കാമുളള ശ്രമം നടത്തുകയുമായിരുന്നു. ബസ്സിൽ നിന്നും പുറത്ത് ഇറങ്ങിയ ഭർത്താവ് മോഷണശ്രമ നീക്കം കണ്ടു ബഹളം വച്ചു. തുടർന്ന് യാത്രക്കാരും നാട്ടുകാരും ചേർന്ന് ഒരുസ്ത്രീയെ പിടികൂടി മറ്റൊരു സ്ത്രീ ഓടിരക്ഷപ്പെട്ടു.

തമിഴ്നാട് സേലം സ്വദേശിനിയായ കസ്തൂരിയെ പൊലിസ് അറസ്റ്റ് ചെയ്തു . എന്നാൽ ഇവരുടെ തിരിച്ചറിയൽ രേഖകൾ വ്യാജമാണന്ന് പൊലീസ് സംശയിക്കുന്നു. കൂടെ ഉണ്ടായിരുന്ന സ്ത്രീ രക്ഷപ്പെട്ടു. ഇവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങിയിടുണ്ട്. കസ്തൂരിയെ കോടതിയിൽ ഹാജരാക്കി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *