റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കശ്മീരില്‍ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു

October 21, 2021 - 10:53 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഇന്ന് മാത്രം നാല് ഭീകരരെയാണ് കശ്മീരില്‍ സൈന്യം വധിച്ചത്. ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലിലും രണ്ട് പേരെയും വധിച്ചിരുന്നു. ഷോപ്പിയാനിലെ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലശ്കറെ തൊയ്ബയുമായി സഹകരിക്കുന്ന ടിആര്‍എഫ് എന്ന സംഘടനയില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ട സായുധരെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഏറ്റുമുട്ടലുകളില്‍ 15ല്‍ അധികം സായുധരെ വധിച്ചതായി കശ്മീര്‍ സോണ്‍ ഐ ജി വിജയ് കുമാര്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *