റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ പരിഗണിക്കാതെ പിണറായി സര്‍ക്കാര്‍ കെ റെയിലിന്റെ പിറകേ ഓടുകയാണെന്ന്‌ കെ.സുരേന്ദ്രന്‍

October 23, 2021 - 8:27 am

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന കെ റെയില്‍ പദ്ധതിയില്‍ നിന്ന്‌ സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന്‌ ബിജെപി സംസ്ഥാന അ്‌ദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നാട്ടില്‍ പ്രളയവും വെളളപ്പൊക്കവും കൊണ്ട്‌ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ പിണറായി സര്‍ക്കാര്‍ കെ റെയിലിനുവേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും തിരുവനന്തപുരത്ത്‌ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു. ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ പരിഗണിക്കാതെയാണ്‌. പിണറായി സര്‍ക്കാര്‍ കെ റെയിലിന്റെ പിറകേ ഓടുന്നതെന്നും, ജനങ്ങള്‍ക്കുവേണ്ടിയല്ല മറിച്ച്‌ തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ്‌ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ റെയില്‍ പദ്ധതിക്കായുളള പിണറായി സര്‍ക്കാരിന്റെ പിടിവാശിക്കുപിന്നില്‍ വലിയ സാമ്പത്തിക താല്‍പര്യമാണുളളത്‌. സഹസ്രകോടിക്കണക്കിന്‌ രൂപയുടെ കടക്കെണിയില്‍ കേരളത്തെ എത്തിക്കാന്‍ മാത്രമേ ഈ ഈ പദ്ധതി ഉപകരിക്കൂ. എന്ത്‌ സമ്മര്‍ദ്ദമുണ്ടായാലും കേന്ദ്ര സര്‍ക്കാര്‍ കെ റെയില്‍ പദ്ധതിക്ക് അംഗീകാരം നല്‍കരുതെന്നാണ്‌ കേരള ബിജെപിയുടെ നിലപാട്‌ .ലാഭകരമല്ലാത്തതും ജനങ്ങള്‍ക്ക്‌ ഒരുപകാരവും ഇല്ലാത്തതുമായ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും, മെട്രോമാന്‍ ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച കെ റെയില്‍ ബദല്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത്‌ എന്തുകൊണ്ടാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ക്വോറി മാഫിയകളെ സഹായിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടാണ്‌ പ്രകൃതി ദുരന്തത്തിന്‌ പ്രധാന കാരണം. ദുരന്തത്തിന്‌ പിറ്റേദിവസം മുതല്‍ ഖനനം ആരംഭിക്കാന്‍ അനുമതി നല്‍കിയത്‌ സര്‍ക്കാരിന്‍രെ മനുഷ്യത്ത വിരുദ്ധദ്ദമായ നിലപാടാണെന്നും, ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ തളളിയതാണ്‌ സംസ്ഥാനത്തിന്‌ തിരിച്ചടിയാവുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ദുരന്ത ബാധിതര്‍ താമസിക്കുന്ന ക്യാമ്പുകളില്‍ പോകന്‍ മുഖ്യമന്ത്രി തയ്യാറാവണം . പ്രളയബാധിതരെ സഹായിക്കാന്‍ അവിടെ സര്‍ക്കാര്‍ സംവിദധനങ്ങള്‍ ഒന്നുമില്ല. കൊച്ചുകുട്ടികള്‍ക്കുപോലും അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ അധികൃതര്‍ക്ക്‌ കഴിയുന്നില്ല. കഴിഞ്ഞ പ്രളയങ്ങളില്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ്‌ എവിടെയെത്തിയെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും റീബില്‍ഡ്‌ കേരളതക്കായി പിരിച്ചെടുത്ത കോടികള്‍ എവിടെയെന്നും സുരേന്ദ്രന്‍ ചോദിച്ചു. പുത്തുമലയിലും കവളപ്പാറയിലും പെട്ടിമുടിയിലും പുനരധിവാസം നടത്താന്‍ സര്‍ക്കാരിന്‌ കഴിഞ്ഞില്ലെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *