റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശമ്പളമില്ലാതെ മറയൂര്‍ ചന്ദന ഡിവിഷനിലെ വാച്ചര്‍മാര്‍

October 24, 2021 - 8:47 am

മറയൂര്‍ : മറയൂര്‍ ചന്ദന ഡിവിഷനിലെ താല്‍ക്കാലിക ജീവനക്കാരായ വാച്ചര്‍മാര്‍ക്ക ശമ്പളം ലഭിച്ചിട്ട്‌ മൂന്നുമാസം. 250 ഓളം വാച്ചര്‍മാരാണ്‌ ശമ്പളം ലഭിക്കാതെ പട്ടിണിയിലേക്ക്‌ നീങ്ങുന്നത്‌. പതിനായിരം കോടിയിലധികം മൂല്യമുളള ഏഷ്യയിലെതന്നെ ഏറ്റവും വലുതും വിശിഷ്ടവുമായ മറയൂരിലെ ചന്ദനക്കാട്‌ സസംരക്ഷണത്തിലേര്‍പ്പെടുന്ന താല്‍ക്കാലിക ജീവനക്കാരുടെ അവസ്ഥയാണിത്‌. കൂടാതെ ഇവര്‍ക്ക്‌ താമസിക്കാന്‍ സുരക്ഷിതമായ ഇടമോ സുരക്ഷാ സംവിധാനങ്ങളോ മറ്റ്‌ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. ഓലക്കീറ്‌ മറച്ച കുടിലുകളില്‍ അത്യന്തം ശോചനീയമായ അവസ്ഥയിലാണിവരുടെ വാസം.

അതേസമയം സ്വകാര്യ ഭൂമിയില്‍ നിന്ന്‌ ചന്ദനം മോഷണം പോകുന്നത് മറയൂരില്‍ പതിവാണ്‌.സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുളള ഭൂമിയില്‍ നിന്ന് കഴിഞ്ഞ ഒരാഴ്‌ചക്കിടെ 15 ലക്ഷം രൂപ വിലമതുിക്കുന്ന ചന്ദനത്തടികളാണ്‌ മോഷണം പോയത്‌. സ്വകാര്യ ഭൂമിയിലെ ചന്ദനം പോയാല്‍ വനം വകുപ്പ്‌ കേസെടുക്കില്ല. പോലീസ്‌ സ്‌റ്റേഷനിലെത്തിയാല്‍ വനംവകുപ്പില്‍ പരാതി നല്‍കിയാല്‍ മതിയെന്ന്‌ പറഞ്ഞ് തിരിച്ചുവിടുന്നതും പതിവാണ്‌. വനം വകുപ്പ്‌ പരാതി സ്വീകരിച്ചാലും സ്ഥലം സന്ദര്‍സശിച്ച്‌ തൊണ്ടിമുതല്‍ കൊണ്ടുവന്ന് സൂക്ഷിക്കുന്നതല്ലാതെ കാര്യമായ അ്‌ന്വേഷണം നടത്താത്തതും മോഷ്ടാക്കള്‍ക്ക് ഗുണകരമാകുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *