കോഴിക്കോട്: പെരുമണ്ണയിലെ സ്വകാര്യ ഹോസ്റ്റലിൽനിന്ന് ഭക്ഷ്യ വിഷബാധയേറ്റ് ഏഴ് കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.2021 ഒക്ടോബർ 24ന് ചായയ്‌ക്കൊപ്പം കഴിച്ച പലഹാരത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് സംശയിക്കുന്നു.
ഛർദ്ദിയടക്കമുള്ള പ്രശ്‌നങ്ങളുമായി ഇന്നലെ ഏതാനും കുട്ടികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൂടുതൽ കുട്ടികൾക്ക് ലക്ഷണം കണ്ടതോടെയാണ് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഭക്ഷ്യവിഷബാധ എങ്ങനെ ഉണ്ടായി എന്നതുസംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
