റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്മ കഥാപാത്രത്തിലൂടെ മിത്ര കുര്യൻ മിനിസ്ക്രീനിൽ എത്തുന്നു

October 27, 2021 - 3:59 pm

കൊച്ചി : ഒരു ഇടവേളക്ക് ശേഷം മിനി സ്ക്രീനിലൂടെ ഫൈസൽ അടിമാലി സംവിധാനം ചെയ്യുന്ന പരമ്പരയിൽ മിത്രാകുര്യൻ തിരികെയെത്തുന്നു. ബോഡിഗാർഡ് ഗുലുമാൽ, കാവാലം, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മിത്രാകുര്യൻ അമ്മ മകൾ എന്ന പരമ്പരയിലൂടെ ശക്തയായ അമ്മ കഥാപാത്രത്തിലൂടെയാണ് തിരിച്ചുവരവ്. 2015 സി ടെലിവിഷനിലെ പ്രിയ സഖി എന്ന തമിഴ് സീരിയലിലൂടെ മിനിസ്ക്രീൻ രംഗത്ത് അരങ്ങേറ്റം കുറിച്ച താരത്തിന്റെ രണ്ടാം വരവാണ് അമ്മ മകളിലെ സംഗീത എന്ന കഥാപാത്രം.

ഈ പരമ്പരയിൽ മകളായി അഭിനയിക്കുന്നത് സമൂഹമാധ്യമങ്ങളിലൂടെ തന്റെ അഭിനയമികവിന് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മരിയയാണ്.
പഴയകാല സീരിയലുകളിലെ പതിവ് മുഖമായ രാജീവ് റോഷനും ഈ പരമ്പരയിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

അമ്മയും മകളും തമ്മിലുള്ള അപരിമിത സ്നേഹവും അവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആകസ്മികമായ വഴിത്തിരിവുകളും ആണ് ഈ സീരിയലിലെ പ്രധാന കഥ. തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9 മണിക്ക് സി കേരളം ചാനലിലാണ് അമ്മ മകൾ സംപ്രേക്ഷണം ചെയ്യുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *