റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എഞ്ചിനീയറിം​ഗ് വിദ്യാർഥികൾ ഷോക്കേറ്റ് മരിച്ചു

October 31, 2021 - 9:54 am

കൊല്ലം: കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്നും ഷോക്കേറ്റ് രണ്ട് വിദ്യാർഥികൾ മരിച്ചു. വാക്കനാട് കൽച്ചിറ പള്ളിക്ക് സമീപമാണ് അപകടം. കരിക്കോട്ടി കെഎം എൻജിനിയറിങ് കോളേജിലെ വിദ്യാർഥികളായ അർജുൻ, റിസ്വാൻ എന്നിവരാണ് മരിച്ചത്. 2021 ഒക്ടോഹർ 30 ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം.

അഞ്ച് വിദ്യാർഥികൾ ഒന്നിച്ചാണ് ഇവിടെയുള്ള കായലിന് സമീപത്തേക്കെത്തിയത്. അർജുനും റിസ്വാനുമാണ് ആദ്യം കൽപ്പടവിലേക്ക് ഇറങ്ങിയത്. കാൽതെറ്റി കായലിലേക്ക് വീഴാൻ പോയപ്പോൾ സമീപത്തെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോർട്ട്.ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവസമയം ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *