റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പടെ ഏഴുപേര്‍ക്ക്‌ പരിക്ക്‌

November 4, 2021 - 11:43 am

ചേര്‍ത്തല: തങ്കിക്കവലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരുകുടുംബത്തിലെ ആറുപേരടക്കം 7 പേര്‍ക്ക്‌ പരിക്കേറ്റു. കരുനാഗപ്പളളി ചെറിയഴീക്കല്‍ വെളളാനത്തുരുത്തില്‍ ബാലകൃഷ്‌ണന്‍(50), ഭാര്യ രാധാമണി(44),വിനീത്‌ (20), സുധീഷ്‌ (22), വിജിഷ്‌(4),നിരഞ്‌ജന്‍(2) ഡ്രൈവര്‍ രതീഷ്‌(38) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. 2021 നവംബര്‍ 3ന്‌ രാവിലെ 11.30 ഓടെയാണ്‌ സംഭവം. ബാലകൃഷ്‌ണന്റെ പേരക്കുട്ടിക്ക്‌ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ ചോറുകൊടുത്തശേഷം തിരിച്ച്‌ കരുനാഗപ്പളളിയിലേക്ക വരുമ്പോള്‍ തങ്കിക്കവലക്ക്‌ സമീപം വച്ച്‌ വാഹനത്തിന്റെ മുന്‍വശത്തുളള ടയര്‍ പഞ്ചാറായതിനെ തുടര്‍ന്ന്‌ കാര്‍ നിയന്ത്രണം വിടുകയായിരുന്നു.

ഡിവൈഡറില്‍ ഉണ്ടായിരുന്ന ഇലക്ട്രിക്ക്‌ പോസ്‌റ്റ്‌ ഇടിച്ചുതകര്‍ത്ത്‌ വലതുവശത്തെ റോഡിലേക്ക്‌ മൂന്നുപ്രാവശ്യം മറിഞ്ഞതിന്‌ ശേഷമാണ്‌ കാര്‍ നിന്നത്‌. ചില്ല്‌ തകര്‍ന്ന്‌ വശങ്ങളിലൂടെ രാധാമണിയും വിജിഷയും റോഡിലേക്ക്‌ തെറിച്ചു വീഴുകയായിരുന്നുവെന്ന്‌ ദൃക്ക്‌സാക്ഷികള്‍ പറഞ്ഞു. സമീപത്തുണ്ടായിരുന്ന ഓട്ടോഡ്രൈവര്‍മാരാണ്‌ ആദ്യം രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്‌.

ഗുരുതരമായി പരിക്കേറ്റ രാധാമണിയെ ആപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജാളുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുളളവരെ ചേര്‍ത്തല താലൂക്കാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *