അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കാസര്‍കോട്: വിദ്യാര്‍ഥികളുടെ പാര്‍ലമെന്റ്: പ്രസംഗ മത്സരം

November 6, 2021 - 6:46 pm

കാസര്‍കോട് ജില്ലാ ശിശുക്ഷേമ സമിതി നവംബര്‍ 14 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി, പ്രസിഡന്റ് സ്പീക്കര്‍ പദവികള്‍ അലങ്കരിക്കാന്‍ നാല് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അവസരം. വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പ്രസംഗ മത്സരത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ‘വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍’ എന്നതാണ് പ്രസംഗ മത്സര വിഷയം. അഞ്ച് മിനിറ്റില്‍ കവിയാത്ത പ്രസംഗത്തിന്റെ വീഡിയോ മലയാളം വിഭാഗത്തില്‍ 9745372878 എന്ന നമ്പറിലേക്കും കന്നഡ വിഭാഗത്തില്‍ 9605593458 എന്ന നമ്പറിലേക്കും നവംബര്‍ 11നകം അയക്കണം. മലയാളം വിഭാഗത്തില്‍ മൂന്നു കുട്ടികളെയും കന്നഡ വിഭാഗത്തില്‍ രണ്ട് കുട്ടികളെയും തിരഞ്ഞെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9961001616.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *