കിരൺ ആന്റണി സംവിധാനം ചെയ്ത് ഡിനോയ് പൗലോസും മാത്യു തോമസും ലിജോ മോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രണയ ചിത്രമായ വിശുദ്ധ മെജോ ജനുവരിയിൽ തിയേറ്ററിൽ പ്രദർശനത്തിനെത്തുന്നു.
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡിനോയ് പൗലോസ് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിനായി ഏറെ പ്രതീക്ഷകളോടെയാണ് ജനങ്ങൾ കാത്തിരിക്കുന്നത്. 2019 ഡിനോയ് പൗലോസ് തിരക്കഥയൊരുക്കിയ തണ്ണീർമത്തൻ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. ജയ് ഭീം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയുടെ പ്രിയ നടിയായി മാറിയ റിയ ജോമോൾ ഡിനോയുടെ നായികയായിട്ടാണ് ഈ ചിത്രത്തിലെത്തുന്നത്.
വിനോദ് ഷൊർണ്ണൂർ, ജോമോൻ, ഷമീർ, തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റ ഛായാഗ്രഹണം ജോമോൻ ടി ജോൺ ആണ് നിർവഹിച്ചിരിക്കുന്നത്.
