റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വന്യജീവികളെ നിന്ത്രിക്കാന്‍ പദ്ധതികളുമായി വനം വകുപ്പ്‌

November 10, 2021 - 8:18 am

തിരുവനന്തപുരം : കാട്ടുപന്നികളെ കൂടുകള്‍ വച്ച്‌ പിടികൂടി കടുവ സാന്നിദ്ധ്യമുളള വനങ്ങളില്‍ തുറന്നുവിടുന്നതടക്കം മനുഷ്യ-വന്യജീവി സംഘര്‍ഷം തയുന്നതുമായി ബന്ധപ്പെട്ട്‌ നിരവധി പദ്ധതികള്‍ അടങ്ങുന്ന പദ്ധതി രേഖ മന്ത്രി എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറി. മുഖ്യ വനം മേധാവി പികെ കേശവന്‍, ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ്‌ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ജനവാസ മേഖലകളില്‍ വന്യമൃഗങ്ങള്‍ പ്രവേശിക്കാതിരിക്കാനുളള മുന്‍ കരുതലുകള്‍, വന്യജീവി ആക്രമണം ഉണ്ടാവാനിടയുളള എസ്‌എംഎസ്‌ അറിയിപ്പുകള്‍, ഡ്രോണുകള്‍ ഉപയോഗിച്ചുളള തെരച്ചിലുകള്‍,കാട്ടുപന്നികളുടെ ശല്യ.ം നിയന്ത്രിക്കുനന്തിനുളള നടപടികള്‍ ,മനുഷ്യ-വന്യജീവി സംഘര്‍ഷം കൈകാര്യം ചെയ്യുന്നവര്‍ക്കുളള പരിശീലനം ഉള്‍പ്പടെയുളളതാണ്‌ പദ്ധതി.

വിളനാശത്തിന്‌ നഷ്ടപരിഹാരം നല്‍കുന്നതിനുളള നിര്‍ദ്ദേശവും ഉണ്ട. ജീവഹാനി ,പരിക്ക്‌ തുടങ്ങിയവയ്‌ക്ക്‌ എക്‌സ്‌ഗ്രേഷ്യ തുക നല്‍കും അപകടകരമായ സാഹചര്യങ്ങളില്‍ സേവനം അനുഷ്ടിക്കുന്ന ഫീല്‍ഡ്‌ ജീവനക്കാര്‍ക്കായി ഇന്‍ഷ്വറന്‍സ്‌ ഏര്‍പ്പെടുത്തും.

കിടങ്ങുകള്‍ കുഴിക്കുക,സൗരോര്‍ജ വേലികള്‍ തീര്‍ക്കുക, ഉപഗ്രഹ സംവിധാനം,ജിപിഎസ്‌ വഴി വന്യജീവികളുടെ സാന്നിദ്ധ്യം കണ്ടെത്തുക, പ്രശ്‌നക്കാരായ മൃഗങ്ങള്‍ക്ക്‌ റേഡിയോ കോളര്‍ ഘടിപ്പിക്കുക,പ്രശ്‌നക്കാരായ കുരങ്ങുകളെ മങ്കി ഷെല്‍ട്ടറുകളിലേക്ക മാറ്റുക, വന്ധ്യംകരിക്കുക,വന്യജീവി സംഘര്‍ഷം കൈകകാര്യം ചെയ്യാന്‍ വൈദഗ്‌ദ്യമുളളവരെ ഉള്‍പ്പെടുത്തി കോണ്‍ഫ്‌ളിക്ട്‌ മാനേജ്‌മെന്റ് ടീമുകള്‍ രൂപീകരിക്കുക തുടങ്ങിയവയാണ്‌ പദ്ധതി നിര്‍ദ്ദേശങ്ങള്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *