റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

November 11, 2021 - 9:13 am

പീരുമേട്: പീരുമേട് താലൂക്കിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.പ്രത്യേക സംരക്ഷിപ്ത വോട്ടർ പട്ടിക 2022 പുതുക്കലിന്റെ ഭാ​ഗമായാണ് താലൂക്കിലെ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. 2022 ജനുവരി 1ന് 18 വയസ് തികയുന്നവർക്ക് പേർ ചേർക്കുന്നതിനും കരട് പട്ടികയുമായി ബന്ധപ്പെട്ടുളള പരാതികൾ അറിയിക്കുന്നതിനും ഈ മാസം 30 വരെ അവസരമുണ്ടാകും.

ഇലക്ഷൻ വിഭാ​ഗത്തിന്റെ ജില്ല, താലൂക്ക് ഓഫീസുകളിൽ ഇതിനായി സൗകര്യം ഒരുക്കിയിട്ടുളളതായി പീരുമേട് താലൂക്ക് ഇക്ടറൽ രജിസ്ട്രേഷൻ ഓഫീസർ കെ.എസ് വിജയലാൽ അറിയിച്ചു. വോട്ടർ പട്ടികയുടെ പകർപ്പ് ഇലക്ഷൻ കമ്മീഷന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലും ജില്ല, താലൂക്ക്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ ഇലക്ഷൻ വിഭാ​ഗങ്ങലിൽ നിന്നും ലഭ്യമാവും.

പുതുക്കുന്നതിനും പുതിയവ ചേർക്കുന്നതിനും www.nvsp.in, www.vorterportel.eci.gov.in വഴിയും അക്ഷയ കേന്ദ്രങ്ങൾ മുഖേനയും സ്മാർട്ടഫോൺ ഉപയോ​ഗിച്ചും രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയും. വോട്ടർ പട്ടിക 2022 ജനുവരി 5ന് പ്രസിദ്ധീകരിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *