റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉപതിരഞ്ഞെടുപ്പ് 2021 ഡിസംബർ 7നു നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം

November 11, 2021 - 8:36 am

തിരുവനന്തപുരം ∙ സംസ്ഥാനത്തെ മൂന്നു ജില്ലാ പഞ്ചായത്ത് വാർഡുകൾ ഉൾപ്പെടെ 32 തദ്ദേശഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബർ 7നു നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഡിസംബർ 7നു വോട്ടെടുപ്പും 8നു വോട്ടെണ്ണലും നടക്കും. ഉപതിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി.

തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12നു പുറപ്പെടുവിക്കും. അന്നു മുതൽ 19 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.സൂക്ഷ്മ പരിശോധന 20ന്. നവംബർ 22 വരെ പത്രിക പിൻവലിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുകയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *