റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു

November 13, 2021 - 2:47 pm

തിരുവനന്തപുരം: തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ആറ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് മലയോര മേഖലയിൽ 12/11/21 വെളളിയാഴ്ച രാത്രി തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.

പാറശ്ശാലയിൽ റെയിൽവേ പാളത്തിലേക്ക് മണ്ണിടിഞ്ഞതിനെ തുടർന്ന് രണ്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കി. നെയ്യാറ്റിൻകരയിൽ ദേശിയപാതയിൽ പാലത്തിന്റെ ഒരു ഭാഗം തകർന്നു. പാച്ചല്ലൂരിൽ വീടിന് പുറകിൽ മണ്ണിടിഞ്ഞ് വാഹനങ്ങൾ തകർന്നു. ശക്തമായ മഴയെ തുടർന്ന് ട്രെയിൻ ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു.

തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലാണ് ശക്തമായ മഴ. വിതുര, പൊന്‍മുടി, നെടുമങ്ങാട്, പാലോട് എന്നിവിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. കനത്ത പല സ്ഥലത്തും വലിയ നാശനഷ്ടമുണ്ടായി. നെയ്യാറ്റിന്‍കര കൂട്ടപ്പനയില്‍ മരുത്തൂര്‍ പാലത്തിന്റെ പാര്‍ശ്വഭിത്തിയാണ് തകര്‍ന്നത്. പാലത്തിന്റെ ഒരു വശത്തുള്ള റോഡും ഭാഗികമായി ഇടിഞ്ഞു താഴ്ന്നു. ജില്ലയിലെ തീരദേശ മേഖലയിലും കനത്ത മഴ തുടരുകയാണ്.

വിഴിഞ്ഞത്ത് വെള്ളിയാഴ്ച രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ പരക്കേ നാശനഷ്ടങ്ങളുണ്ടായി. ശക്തമായ മഴയില്‍ വിഴിഞ്ഞം ഫിഷറീസ് ലാന്‍ഡിന് സമീപത്ത് വെള്ളം കയറി നിരവധി കടകള്‍ വെള്ളത്തിലായി. മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും കാര്യമായ കേടുപാടുകളുണ്ടായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *