റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

സ്‌ത്രീകളെ വലയിലാക്കി പണം തട്ടുന്ന മദ്ധ്യവയസ്‌കന്‍ പോലീസ്‌ പിടിയിലായി

November 17, 2021 - 11:25 am

ശ്രീകണ്‌ഠാപുരം : സ്‌ത്രീകളുമായി സൗഹൃദം സ്ഥാപിച്ച്‌ അവരുടെ പണം തട്ടിയെടുക്കുന്ന മദ്ധ്യ വയസ്‌ക്കന്‍ പിടിയിലായി. ഇരിട്ടി കീഴൂരിലെ പടിപ്പുരക്കല്‍ ജയപ്രസാദ്‌ ( 59)ആണ് അറസ്റ്റിലായത്‌. ശ്രീകണ്‌ഠാപുരം പ്രിന്‍സിപ്പല്‍ എസ്‌ഐ സുബീഷ്‌മോനും എഎസ്‌ഐ പ്രേമരാജനും ചേര്‍ന്ന്‌ തിരുവനന്തപുരം തമ്പാനൂരില്‍ നിന്നാണ്‌ ഇയാളെ അറസറ്റ്‌ ചെയ്‌തത്‌. ശ്രീകണ്‌ഠാപുരം സിഐ ഇപി സുരേശന്‌ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ്‌ അറസ്റ്റ്‌.

2009ല്‍ ശ്രീകണ്‌ഠാപുരം നിടിയേങ്ങ സ്വദേശിനിയായ 55 കാരിയുടെ ആധാരം കൈക്കലാക്കി അത്‌ കെഎസ്‌എഫ്‌ ഇ യില്‍ പണയപ്പെടുത്തി ഒരുലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ്‌ അറസ്റ്റ്‌. വായ്‌പ ശരിയാക്കി തരാമെന്ന്‌ പറഞ്ഞാണ്‌ ജയപ്രസാദ്‌ അവരെ തട്ടിപ്പിനിരയാക്കിയത്‌

എന്നാല്‍ വായ്‌പ ലഭിക്കാതെ വന്നതോടെ ആധാരം തിരിച്ചു നല്‍കാന്‍ സ്‌ത്രീ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട്‌ വിളിച്ചാല്‍ ഫോണെടുക്കാതായി. വര്‍ഷങ്ങളോളം കാത്തിരുന്നിട്ടും ആധാരം തിരിച്ചുനല്‍കാഞ്ഞതിനെ തുടര്‍ന്ന്‌ 2015 ജൂണ്‍ നാലിന്‌ സ്‌ത്രീ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *