റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാർക്ഷിക നിയമങ്ങൾ പിൻവലിച്ചതിൽ എഫ്.എസ്സ്.ഇ.റ്റി.ഒ യുടെ നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം

November 21, 2021 - 3:20 pm

കട്ടപ്പന : കാർക്ഷികനിയമങ്ങൾ പിൻവലിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് എഫ്.എസ്സ്.ഇ.റ്റി.ഒ നേത്യത്വത്തിൽ കട്ടപ്പന സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തി. തുടർന്ന നടന്ന യോ​ഗം കേരള എൻ.ജി.ഒ.യൂണിയൻ. ജില്ലാ കൗൺസിൽ അംഗം കെ. ആർ സുഭാഷ് ചന്ദ്രൻ ഉദ്ഘാടം ചെയ്തു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും സമുജ്ജ്വലമായ കർഷക സമരത്തിനു മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുമടക്കിയതായി സുഭാഷ് ചന്ദ്രൻ പറഞ്ഞു.

കർഷകരെ സ്വന്തം ഭൂമിയിൽ നിന്ന് ആട്ടിപ്പായിച്ച് കൃഷിയിടങ്ങൾ അഗ്രി ബിസിനസ് കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നതും കാർഷിക ഉല്പന്നങ്ങൾക്ക് ന്യായവില നിഷേധിച്ച് അവരെ കോർപ്പറേറ്റ് ചൂഷണത്തിന് എറിഞ്ഞ് കൊടുക്കുന്നതും രാജ്യത്തിന്റെ ഭക്ഷ്യ ഭദ്രതയെ തകർക്കുന്നതുമായ 3 കാർഷിക നിയമങ്ങൾ 2020 സെപ്റ്റംബറിലാണ് പാർലമെൻറ് പാസാക്കിയത്. പാർലമെന്ററി നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളും അട്ടിമറിച്ച നിയമനിർമ്മാണത്തിനെതിരെ രാജ്യത്ത് വലിയ പ്രതിക്ഷേധങ്ങൾ ഉയർന്നിരുന്നു.

കാർക്ഷികനിയമങ്ങൾ പിൻവലിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ചു എഫ്.എസ്സ്.ഇ .റ്റി .ഒ നേത്യത്വത്തിൽ കട്ടപ്പന സിവിൽ സ്റ്റേഷനിൽ നടന്നപരിപാടിയിൽ ഏരിയ പ്രസിഡന്റ് മഞ്ചുഷേൺ കുമാർ, സെക്രട്ടറി മുജിബ് റഹ്മാൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *