റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കമല്‍ഹാസന് കൊവിഡ്: താരം ചെന്നൈയിലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍

November 22, 2021 - 7:01 pm

ചെന്നൈ: നടന്‍ കമല്‍ഹാസന് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് നമ്മെ വിട്ടു പോയിട്ടില്ലെന്നും എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. അസുഖത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ ഇന്നു കമല്‍ പങ്കെടുക്കേണ്ടിയിരുന്ന സിനിമയുടെ ഓഡിയോ ലോഞ്ചിങ് ചടങ്ങ് റദ്ദാക്കിയിട്ടുണ്ട്. കമലിപ്പോള്‍ ചെന്നൈയിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *