റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിമാസ വരുമാനം നൂറുകോടി കടന്ന് കെ.എസ്ആർടിസി

November 24, 2021 - 8:39 am

തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗത്തിനുശേഷം ഇതാദ്യമായി കെഎസ്ആർടിസിയുടെ പ്രതിമാസ വരുമാനം 100 കോടി കടന്നു. കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം 5 കോടിയിലധികമാണ്. 2021 നവംബർ 22 തിങ്കളാഴ്ച 5.28 കോടി രൂപയാണ് വരുമാനം. ശബരിമല സർവീസ് ഉൾപ്പെടെ നിലവിൽ 3445 ബസുകളാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്.

2021 ഒക്ടോബർ മാസത്തെ കെഎസ്ആർടിസിയുടെ വരുമാനം 113.77 കോടിയാണ്. 106.25കോടി രൂപ ഓപ്പറേറ്റിംഗ് വിഭാഗത്തിൽ നിന്ന് ലഭിച്ചു. 4.40 കോടി രൂപയാണ് നോൺ ഓപ്പറേറ്റിംഗ് വിഭാഗത്തിൽ നിന്നും ലഭിച്ചത്. ജീവനക്കാർക്കുവേണ്ടി ഒക്ടോബർ മാസം മാത്രം 94.25 കോടി രൂപ വിതരണം ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *