റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദ്യാനിധി പദ്ധതിക്കെതിരെ മുഖ്യമന്ത്രിയുടെ വിമർശനം .

November 30, 2021 - 10:16 am

തിരുവനന്തപുരം: ∙സമ്പാദിക്കാനല്ല, നല്ല രീതിയിൽ ജീവിക്കാനാണ് കുട്ടികൾ പഠിക്കേണ്ടതെന്ന് മുഖ്യമന്ത്രി. കുട്ടികളിലെ സമ്പാദ്യശീലം വളർത്താൻ കേരള ബാങ്ക് ആവിഷ്കരിച്ച വിദ്യാനിധി പദ്ധതിയുടെ ഉദ്ഘാടനവേദിയിലാലാണ് മുഖ്യമന്ത്രിയുടെ വിമർശനം.

വിദ്യാനിധി പദ്ധതിയുടെ ഉദ്ദേശ്യത്തെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം. താൻ വിദ്യാനിധി പദ്ധതിക്ക് എതിരെയല്ല പറഞ്ഞതെന്ന് അവസാനം മുഖ്യമന്ത്രി സമാധാനിപ്പിക്കുകയും ചെയ്തു.

കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനാണ് വിദ്യാനിധി പദ്ധതിയെന്ന് തുടർന്ന് സഹകരണമന്ത്രി വി.എൻ.വാസവനും വിശദീകരിച്ചു. ഏഴുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് വിദ്യാനിധി പദ്ധതി. പദ്ധതിയിൽ അംഗങ്ങളാകുന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പയിൽ മുൻഗണന നൽകും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *