റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിഎസ്‌.സി പരീക്ഷകളുടെ സമയം 90 മിനിട്ടായി വര്‍ദ്ധിപ്പിക്കുന്നു.

November 30, 2021 - 11:13 am

തിരുവനന്തപുരം: 2021 ഫെബ്രുവരി ഒന്നുമുതല്‍ പി.എസ്‌.സി പരീക്ഷകളുടെ സമയം 90 മിനിറ്റാക്കി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. പ്രാഥമിക പരീക്ഷ ഒഴികെ എല്ലാ ഓഎം.ആര്‍/ഓണ്‍ലൈന്‍ പരീക്ഷകളും 90 മിനിറ്രാക്കും.പ്രാഥമിക പരീക്ഷകള്‍ 75 മിനിട്ടായി തന്നെ തുടരും.

ചോദ്യ രീതിയിലണ്ടായ മാറ്റത്തിനനുസരിച്ചാണ്‌ പരീക്ഷയെഴുതാനുളള സമയത്തിലും മാറ്റം വരുത്താന്‍ കമ്മീഷന്‍ തീരുമാനിച്ചത്‌. പി.എസ്‌.സി പരീക്ഷയുടെ നിലവാരം മെച്ചപ്പെടുകത്താന്‍ പുതിയ ചോദ്യശൈലി ഏറെ ഗുണകരമാണെന്നാണ്‌ വിലയിരുത്തല്‍.

പ്ലസ്‌ ടു തലംവരെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുളള തസ്‌തികകളുടെ മുഖ്യപരീക്ഷകള്‍ 2022 ഫെബ്രുവരിയില്‍ നടത്തും 2021 ഏപ്രില്‍ 10,18 തീയതികളിലായി നടന്ന പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കുളള മുഖ്യ പരീക്ഷയാണിത്‌. ടൈംടേബിളും തസ്‌തിക തിരിച്ചുളള വിശദമായ സിലിബസും പി.എസ്‌.സി വെബ്‌സൈറ്റില്‍പ്രസിദ്ധപ്പെടുത്തും. പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിലുളള യോഗ്യത പട്ടികകള്‍ 2021 ഡിസംബര്‍ ആദ്യവാരത്തോടെ പ്രസിദ്ധീകരിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *