റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒമിക്രോണ്‍ കാര്യമായ രീതിയില്‍ വിപണിയെ ബാധിച്ചതോടെ വിപണി തകര്‍ന്നിടിഞ്ഞു

December 1, 2021 - 10:29 am

മുംബൈ: ഒമിക്രോണ്‍ കാര്യമായ രീതിയില്‍ വിപണിയെ ബാധിച്ചതോടെ കഴിഞ്ഞദിവസം വിപണി തകര്‍ന്നിടിഞ്ഞു. നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും 195.71 പോയന്റ് നഷ്ടത്തില്‍ 57,064.87ലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 81.40 പോയന്റ് താഴ്ന്ന് 16,972.60ലുമെത്തി. ദിനവ്യാപാരത്തിലെ ഉയര്‍ന്നനിലാവാരമായ 17,325ല്‍ നിന്ന് നിഫ്റ്റി 394 പോയന്റാണ് താഴേക്കുവീണത്. ഐടിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. പവര്‍ഗ്രിഡ്, ടൈറ്റാന്‍, ബജാജ് ഫിന്‍സര്‍വ്, സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയ ഗണത്തില്‍പ്പെടുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *