ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് നിയന്ത്രണം ഈമാസം 31 വരെ നീട്ടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണു നടപടിയെന്നു മന്ത്രാലയം വിശദീകരിച്ചു. മന്ത്രാലയം പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നു സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം. വിമാനത്താവളങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കണമെന്നും മന്ത്രാലയം അറിയിച്ചു.അതിനിടെ ദക്ഷിണാഫ്രിക്കയില്‍നിത്തെിയ ആറുപേരടക്കം വിദേശത്തുനിന്നെത്തിയ 14 പേരെ ഉത്തരാഖണ്ഡില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സ്രവപരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ്.
