റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാരാന്ത്യം സൂചികകള്‍ താഴേക്ക്

December 11, 2021 - 11:44 am

മുംബൈ: തുടര്‍ച്ചയായ മൂന്നു വ്യാപാരദിനങ്ങളിലെ നേട്ടത്തിനൊടുവില്‍ ഓഹരിവിപണികള്‍ക്കു കാലിടറി. ബോംബെ സെന്‍സെക്സില്‍ 20.46 പോയിന്റിന്റെയും നിഫ്റ്റിയില്‍ 5.5 പോയിന്റിന്റെയും നഷ്ടം. ബ്ലൂചിപ് ഓഹരികള്‍ അടക്കം വില്‍പ്പന സമ്മര്‍ദത്തിലകപ്പെട്ടതോടെ ദിവസം മുഴുവന്‍ അപകടരേഖയിലായിരുന്നു വിപണി. എന്നാല്‍, ഇടപാടുകള്‍ അവസാനിപ്പിക്കുമ്പോള്‍ വന്‍ നഷ്ടത്തിലേക്കു വീണില്ലെന്നതുമാത്രം ആശ്വാസമായി.

കഴിഞ്ഞ ദിവസങ്ങളിലെ കുതിപ്പിനു കരുത്തു പകര്‍ന്ന വമ്പന്‍മാര്‍ക്കു കാലിടറിയതാണ് വിപണിക്കു തിരിച്ചടിയായത്. കഴിഞ്ഞ മൂന്നു ദിവസം വാങ്ങല്‍ താല്‍പര്യം പ്രകടിപ്പിച്ച ഇടപാടുകാര്‍ ലാഭമെടുക്കലിലേക്കു തിരിഞ്ഞതോടെ ആഴ്ചാവസാന വ്യാപാരദിനത്തില്‍ സെന്‍സെക്സ് ഒരുഘട്ടത്തില്‍ 392 പോയിന്റ്വരെ താഴ്ന്നു. നിഫ്റ്റിയാകട്ടെ 17,405 പോയിന്റ് തൊടുകയും ചെയ്തു. എന്നാല്‍, കടുത്ത വില്‍പ്പന സമ്മര്‍ദത്തില്‍നിന്ന് അവസാന മണിക്കൂറുകളില്‍ കരകയറിയത് നഷ്ടത്തിന്റെ ആഘാതം കുറച്ചു.

ഏഷ്യന്‍ പെയിന്റ്സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടി.സി.എസ്, ഐ.സി.ഐ.സി.ഐ. ബാങ്ക് എന്നിവയുടെ ഓഹരികളാണ് ഇന്നലെ വിപണിയെ വന്‍വീഴ്ചയില്‍നിന്നു താങ്ങിയത്. 20.46 പോയിന്റ് നഷ്ടത്തില്‍ സെന്‍സെക്സ് 58,786.67 പോയിന്റിലും നിഫ്റ്റി 5.5 ശതമാനം കുറഞ്ഞ് 17,511.30 പോയിന്റിലും ഇടപാടുകള്‍ അവസാനിപ്പിച്ചു. പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളാണ് നിഫ്റ്റിയില്‍ നേട്ടം സ്വന്തമാക്കിയവയില്‍ മുന്‍പന്തിയില്‍. ബാങ്കിങ് സൂചിക കഴിഞ്ഞ വ്യാപാരദിനത്തിലേതിനേക്കാള്‍ 2.6 ശതമാനം ലാഭം സ്വന്തമാക്കി. 0.5 മുതല്‍ 2.5 ശതമാനംവരെ നേട്ടത്തോടെ എണ്ണ, വാതകം, മീഡിയ, ലോഹ ഓഹരികളും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു. സാമ്പത്തിക സേവനം, എഫ്.എം.സി.ജി, ഐടി, ഉപഭോക്തൃ ഉത്പന്ന ഓഹരികള്‍ വില്‍പ്പന സമ്മര്‍ദത്തില്‍ അകപ്പെട്ടു. കഴിഞ്ഞ വ്യാപാരദിനത്തിലേതിനേക്കാള്‍ 3.2 ശതമാനം നേട്ടം കൈവരിച്ച ഏഷ്യന്‍ പെയിന്റ്സ് നിഫ്റ്റി ഓഹരികളില്‍ മുന്നിലെത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *