റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രഥമ പേപ്പര്‍ രഹിത സര്‍ക്കാരായി ദുബായ്

December 13, 2021 - 9:04 am

ദുബായ്: ലോകത്തെ പ്രഥമ കടലാസ് രഹിത സര്‍ക്കാരായി ദുബായിയെ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. 2018ല്‍ സ്വീകരിച്ച കടലാസ് രഹിത നയത്തിന്റെ പൂര്‍ത്തീകരണമാണിത്.

സര്‍ക്കാര്‍ ഓഫിസുകളിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ വഴിയാകും. ദുബായിയെ ഡിജിറ്റല്‍ നഗരമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. 2018ല്‍ പദ്ധതി പ്രഖ്യാപിച്ചത് മുതല്‍ സര്‍ക്കാര്‍ ഓഫിസുകളിലെ പേപ്പര്‍ ഉപയോഗം ക്രമേണ കുറച്ചു വരികയായിരുന്നു. അഞ്ച് ഘട്ടങ്ങളായാണ് ഇത് നടപ്പിലാക്കിയത്. അഞ്ച് ഘട്ടങ്ങള്‍ പൂര്‍ത്തിയായതോടെ ദുബായിലെ 45 സര്‍ക്കാര്‍ വകുപ്പുകളും പേപ്പര്‍ രഹിതമായി. ഈ വകുപ്പുകള്‍ 1,800 ഡിജിറ്റല്‍ സര്‍വീസുകള്‍ നടപ്പാക്കി. ഇതുവഴി 33.6 കോടി പേപ്പറുകളുടെ ഉപഭോഗം കുറയ്ക്കാനായി. 130 കോടി ദിര്‍ഹവും 1.4 കോടി മനുഷ്യ മണിക്കൂര്‍ ജോലിയും ലാഭിക്കാനായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *