റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജന്മദിനത്തിൽ വ്യത്യസ്തമായ രീതിയിൽ ആശംസകൾ നേർന്ന് ഹർബജൻ .

December 13, 2021 - 9:24 am

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ 71ാം ജന്മദിനത്തിൽ വ്യത്യസ്തമായ രീതിയില്‍ ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററായ ഹര്‍ഭജന്‍ സിംഗ് താരത്തെ ഞെട്ടിച്ചിരിക്കുകയാണ്. രജനീകാന്തിനോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തി കൊണ്ട് താരത്തിന്റെ ചിത്രം നെഞ്ചിൽ ടാറ്റു പതിപ്പിച്ച് കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്ത ചിത്രത്തിന് താഴെയായി ‘എന്റെ സൂപ്പര്‍സ്റ്റാര്‍, നിങ്ങളെന്റെ ഹൃദയത്തിലാണ്’ എന്ന് ഹര്‍ഭ‌ജന്‍ തമിഴില്‍ കുറിച്ചിട്ടുമുണ്ട്.
80കളിലെ ബില്ല നിങ്ങളുടേതാണ്, 90കളിലെ ബാദ്‌ഷായും നിങ്ങള്‍ തന്നെ, 2k അണ്ണാതായും നിങ്ങള്‍ക്കുള്ളതാണ്. സിനിമാലോകത്തെ ഏക സൂപ്പര്‍ സ്റ്റാര്‍ നേതാവ് പേട്ട രജനീകാന്തിന് ജന്മദിനാശംസകള്‍,’ എന്നും ഹര്‍ഭജന്‍ തമിഴില്‍ കുറിച്ചു.

ഹര്‍ഭജൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയായി നിരവധി പേര്‍ കമന്റുമായി എത്തിയിട്ടുണ്ട്. ഹര്‍ഭജന്‍ രജനീകാന്തിന്റെ യഥാര്‍‌ത്ഥ ആരാധകനാണെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ രജനീകാന്തിന് ഇന്നത്തെ ദിവസം ലഭിച്ചതില്‍ ഏറ്റവും മികച്ച ജന്മദിനാശംസ എന്നാണ് മറ്റൊരു വ്യക്തി മറുപടി നല്‍കിയത്. ക്രിക്കറ്റ് ലോകത്ത് നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെ നിരവധി പേര്‍ രജനീകാന്തിന് ജന്മദിനാശംസ നേര്‍ന്ന് പോസ്റ്റ് ചെയ്തിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *