റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്ത്രീയുടെ കഴുത്തിൽ വാൾ വച്ച് ഭിഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ

December 13, 2021 - 7:45 am

കോഴിക്കോട്: ചേവായൂരിലുള്ള സ്ത്രീയുടെ കഴുത്തിൽ വാൾ വച്ച് ഒൻപത് പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ മുഖ്യപ്രതി ടിങ്കു എന്ന ഷിജുവിന്റെ കൂട്ടുപ്രതി പോലീസ് പിടിയിൽ. കള്ളൻതോട് ഏരിമല പടിഞാറെ തൊടികയിൽ ജിതേഷ് എന്ന അപ്പുട്ടൻ (26) ആണ് ചേവായൂർ പോലീസ് സബ് ഇൻസ്പെക്ടർ ഷാൻ. എസ്. എസ്സിന്റെ നേതൃത്വത്തിൽ ചേവായൂർ പോലീസും കോഴിക്കോട് സിറ്റി ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്.

2021 ജൂൺ മാസം ഒന്നാം തിയ്യതിയാണ് സംഭവം. കേസിലെ മുഖ്യപ്രതി ടിങ്കു ഷിജുവിനെ കഴിഞ്ഞ മാസം മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ എസ്. സുദർശ്ശന്റെ നേതൃത്വത്തിൽ പോലീസും ഡൻസാഫും ചേർന്ന് പിടികൂടിയിരുന്നു. ഈ സമയം ടിങ്കുവിനോടൊപ്പമുണ്ടായിരുന്ന സഹോദരങ്ങളായ വിജേഷ് എന്ന പൈങ്കിളി, വിബിൻ രാജ് എന്ന കുഞ്ചു എന്നിവരും ജിതേഷിന്റെ സഹോദരൻ ജിതിൻ എന്ന ഉണ്ണിയും ഇവരുടെ സുഹൃത്തുക്കളായ ക്വട്ടേഷൻ സംഘങ്ങളും ചേർന്ന് പോലീസുകാരെ മർദ്ദിച്ച് അപായപ്പെടുത്തുവാൻ ശ്രമിക്കുകയും . നിരവധി പോലീസുകാർക്ക് പരിക്കുപറ്റുകയും ചെയ്തിരുന്നു. ഇവിടെ നിന്ന് അതി സാഹ സികമായാണ് ടിങ്കുവിനെ പിടികൂടിയത്. നിലവിൽ ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒൻപത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ടിങ്കു നിരവധി കഞ്ചാവ്, സ്വർണ്ണ കവർച്ച,പെട്രോൾ പമ്പിൽ നിന്ന് പണം തട്ടിപ്പറിക്കൽ തുടങ്ങി അറുപതോളം കേസുകളി ലെ മുഖ്യപ്രതിയും മുമ്പ് കാപ്പ ചുമത്തിയ പ്രതിയു മാണ്. ഇപ്പോൾ പിടികൂടിയ ഓട്ടോ ഡ്രൈവറായ ജിതേഷ് കഴിഞ്ഞ വർഷം കുനിയിൽ കൊളക്കാടൻ കുടുബത്തിലെ ഒരാളെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട പ്രതിയാണ്.
.
മാവൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ ജി. സന്തോഷ് കുമാർ, ചേവായൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ എം.സജി,സീനിയർ സി പി ഒ രാജീവൻ പാലത്ത്, ഡ്രൈവർ സീനിയർ സിപിഒ അബ്ദുൾ അസീസ്, വനിതാ സിപിഒ ഷംന,സി പിഒ മാരായ അരവിന്ദ്, കൃഷ്ണ കിഷോർ,പ്രശോഭ് വിപി,പ്രഭുൽദാസ്,ശരത്ത് ലാൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *