റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാറില്‍ നിന്നും തെറിച്ചു വീണ രണ്ടുവയസുകാരന്‍ അതേകാറിന്റെ ടയര്‍ കയറി മരിച്ചു.

December 14, 2021 - 9:45 am

മാനന്തവാടി : വീട്ടുമുറ്റത്ത്‌ പിതാവ്‌ കാര്‍ തിരിക്കുനന്തിനിടെ ഡോര്‍ തുറന്ന്‌ തെറിച്ചു വീണ രണ്ടുവയസുകാരന്‍ മരിച്ചു. തെറിച്ചു വീണ കുട്ടിയുടെ ദേഹത്ത്‌ അതേവാഹനത്തിന്റെ ടയര്‍ കയറുകയായിരുന്നു. പാലക്കാട്‌ ഡെപ്യൂട്ടി ടൗണ്‍പ്ലാനര്‍ കമ്മന കുഴിക്കണ്ടത്തില്‍ രഞ്‌ജിത്തിന്റെയും ഐശ്വര്യയുടെയും മകന്‍ സാത്വിക്‌ ആണ്‌ മരിച്ചത്‌. മൂത്തമകന്‍ സാരംഗിന്‌ അപകടത്തില്‍ കൈക്ക പരിക്കേറ്റു.

2021 ഡിസംബര്‍ 12 ഞായറാഴ്‌ച വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. മൂത്തകുട്ടി വാഹനത്തില്‍ കയറുന്നതിനിടെ വാഹനത്തിലുണ്ടായിരുന്ന ഇളയകുട്ടി ഡോര്‍ തുറന്ന്‌ തെറിച്ചുവീഴുകയായിരുന്നു.ഇതറിയാതെ പിതാവ്‌ വാഹനം പിറകോട്ടെടുത്തപ്പോഴാണ്‌ അപകടം. ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെത്തിച്ചുവെങ്കിലും സാത്വിക്‌ മരിക്കുകയായിരുന്നു. മൃതദേഹം വയനാട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌ മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *