റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ​ള​ർ​ത്തുപൂ​ച്ച​യെ വെ​ടി​വെ​ച്ചുകൊ​ന്ന സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി അറസ്റ്റിൽ

December 16, 2021 - 8:12 am

കോട്ടയം : അയൽക്കാരന്റെ പൂച്ചയെ വെടിവച്ചുകൊന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിലായി . വൈക്കം തലയാഴത്ത് മു​രി​യം​കേ​രി​ത്ത​റ ര​മേ​ശ​നെ​യാണ് പൊലീ​സ് അറ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ തോ​ക്കും പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രായ അ​ക്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. തലയാഴത്ത്പരണാത്ര വീട്ടിൽ രാജുവിന്റെയും സുജാതയുടെയും 7 മാസം പ്രായമുള്ള ചിന്നു പൂച്ചയാണ് ചത്തത്.

2021 ഡിസംബർ 12 ഞായറാഴ്ചയാണ് അയൽവാസി രമേശൻ പൂച്ചയെ വെടിവെച്ചത്. തന്റെ പ്രാവിനെ ആക്രമിച്ചെന്ന് ആരോപിച്ചായിരുന്നു പൂച്ചക്കുനേരെയുളള ആക്രമണം. രമേശന്റെ വളർത്തു പ്രാവിനെ കഴിഞ്ഞദിവസം ചിറകൊടിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിൽ പ്രകോപിതനായാണ് വെടിവച്ചതെന്നാണ് പരാതി. നേരത്തെ വളർത്തിയ പതിനഞ്ചിലധികം പൂച്ചകളെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നും സുജാതയും രാജുവും പറയുന്നു.

വെടിവെപ്പിൽ പൂച്ചയുടെ കരളിൽ മുറിവും കുടലിന് ക്ഷതവും ഏറ്റിരുന്നു. . തൃപ്പൂണിത്തുറയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും പൂച്ച അവശനിലയിൽ തുടർന്നു. 2021 ഡിസംബർ 15 ന് രാത്രി 11 മണിയോടെയാണ് പൂച്ച ചത്തത്. സംഭവത്തിൽ പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *