റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ കണ്ടെത്താൻ ശമ്രം

December 17, 2021 - 8:47 am

കണ്ണൂർ: ഗർഭിണിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ കണ്ടെത്താൻ പോലീസ് അന്വെഷണം ഊർജ്ജിതമാക്കി. കഴുത്തിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ പനയത്താംപറമ്പിൽ തറമ്മൽ പ്രിമ്യയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2021 ഡിസംബർ 16 വ്യാഴാഴ്ച കണ്ണൂരിലാണ് സംഭവം. ഏഴ് മാസം ഗർഭിണിയാണ് പ്രിമ്യ. അക്രമത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് ഷൈനേഷിനെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജിതമാക്കി.

കുറച്ചുകാലമായി ഭർത്താവുമായി സ്വരച്ചേർച്ചയിൽ ആയിരുന്നില്ലെന്ന് പ്രിമ്യ, ചക്കരക്കൽ പോലീസിന് മൊഴി നൽകി. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് മൂന്ന് ദിവസം മുമ്പ് പ്രിമ്യ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനുപിന്നാലെ ഷൈനേഷും മാതാവും ചേർന്ന് പ്രിമ്യയെ തിരികെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോവുകയുണ്ടായി.

ഇതിനുശേഷവും പ്രശ്‌നങ്ങൾ തുടർന്നു. ഇതോടെ പ്രിമ്യ വീണ്ടും പനയത്താംപറമ്പിലുള്ള വീട്ടിലേക്ക് പോന്നു. ഇതിനിടയിലാണ് വ്യാഴാഴ്ച ഉച്ചയോടെ ഷൈനേഷ് വീട്ടിലെത്തി കത്തി ഉപയോഗിച്ച് പ്രിമ്യയുടെ കഴുത്തിന്റെ മുൻഭാഗത്ത് ആഴത്തിൽ മുറിവേൽപ്പിച്ചത്. പരിക്കേറ്റ പ്രിമ്യയെ നാട്ടുകാരും വീട്ടുകാരും ചേർന്ന് ഉടൻതന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലുള്ള പ്രിമ്യ അപകടനില തരണം ചെയ്തുവെന്നാണ് വിവരം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *