റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജൈവവൈവിധ്യ പരിപാലന സമിതികളുടെ പരിശീലന പരിപാടി 21ന്

December 17, 2021 - 11:01 pm

പ്രാദേശികതലത്തിൽ ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളുൾപ്പെടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമുള്ള ജൈവവൈവിധ്യ പരിപാലന സമിതികളിലെ (ബി.എം.സി) അംഗങ്ങൾക്കുള്ള  ജില്ലാതല പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 21ന് രാവിലെ 10ന്  തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പട്ടം ജില്ലാ പഞ്ചായത്ത് ഹാളിൽ നിർവഹിക്കും. വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. സി. ജോർജ്ജ് തോമസ്, ബോർഡ് അംഗങ്ങളായ കെ.വി. ഗോവിന്ദൻ, ഡോ. കെ. സതീഷ്‌കുമാർ, ഡോ. ടി.എസ്. സ്വപ്ന, ഡോ. കെ.ടി ചന്ദ്രമോഹനൻ എന്നിവർ പങ്കെടുക്കും. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ എല്ലാ ജില്ലകളിലെയും ബി.എം.സി പരിശീലന പരിപാടികൾ പൂർത്തിയാക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *