റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ വംശജരായ 66 പേര്‍ ഐ.എസിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യു.എസ്. റിപ്പോര്‍ട്ട്.

December 19, 2021 - 12:32 pm

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജരായ 66 പേര്‍ ഭീകരസംഘടനയായ ഐ.എസിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യു.എസ്. റിപ്പോര്‍ട്ട്. രാജ്യാന്തര, പ്രാദേശിക തലങ്ങളിലുള്ള ഭീകരസംഘടനകളെ തിരിച്ചറിയുന്നതിലും നേരിടുന്നതിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അടക്കമുള്ള ഇന്ത്യയുടെ ഭീകരവിരുദ്ധ ഏജന്‍സികള്‍ നടത്തുന്ന സജീവ ഇടപെടലുകള്‍ പ്രംശസനീയമാണെന്നും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരതയ്ക്കെതിരേയുള്ള ഇന്ത്യ-യു.എസ്. സഹകരണം ശക്തമാണെന്നും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.വ്യോമയാത്ര സുരക്ഷിതമാക്കാന്‍ സര്‍ക്കാരുകളോടു നിര്‍ദേശിക്കുന്ന യു.എന്‍. രക്ഷാസമിതിയുടെ പ്രമേയം 2309 നടപ്പാക്കുന്നതില്‍ ഇന്ത്യ യു.എസിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ എന്‍.ഐ.എ. കേരളത്തില്‍നിന്നും പശ്ചിമ ബംഗാളില്‍നിന്നുമായി 10 അല്‍ ക്വയ്ദ ഭീകരരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതടക്കം ഐ.എസുമായി ബന്ധപ്പെട്ട 160 പേരെ അറസ്റ്റ് ചെയ്യുകയും ഭീകരതയുമായി ബന്ധപ്പെട്ട 34 കേസുകളും പരിശോധിക്കുകയും ചെയ്തു. ജമാഅത്ത് ഉല്‍ മുജാഹിദീന്‍ ബം ാദേശിന്റെ നേതാവായ അബ്ദുള്‍ കരീമിനെ മേയ് 29 ന് കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. 2013 ലെ ബോധ്ഗയ ബോംബ് ആക്രമണത്തില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നു സംശയിക്കുന്നു. ഭീകരതയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ െകെമാറണമെന്ന യു.എസിന്റെ അഭ്യര്‍ഥനകളില്‍ ഇന്ത്യ യഥാസമയം നടപടി സ്വീകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *