റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എം സി റോഡിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു

December 20, 2021 - 10:40 am

കൊല്ലം: എം സി റോഡിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. കോട്ടയം വാകത്താനം സ്വദേശി വി ടി തോമസ്‌ കുട്ടി (76), ഭാര്യ ശാന്തമ്മ തോമസ് (71) എന്നിവരാണ് മരിച്ചത്. 19/12/21 ഞായറാഴ്ച പുലർച്ചെ അഞ്ചേമുക്കാലോടെ വാളകത്താണ് അപകടമുണ്ടായത്.

തോമസിന്റെ അമ്മയുടെ ഓർമ്മദിനത്തിൽ കുറുബാനയ്ക്ക് പങ്കെടുക്കാൻ വാകത്താനത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. എതിരേ വന്ന മിനിലോറിയിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നിരുന്നു. കാറിനുള്ളിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഗ്നിരക്ഷാസേനയും പൊലീസും എത്തി കാർ പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *