റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജനാധിപത്യവാദികളെ തല്ലിക്കൊന്ന് കുഴിച്ചുമൂടി മ്യാന്‍മര്‍ സൈന്യം: തെളിവുമായി ബി.ബി.സി

December 21, 2021 - 10:15 am

ലണ്ടന്‍: മ്യാന്‍മര്‍ സൈന്യത്തിന്റെ ക്രൂരത പുറത്തുവിട്ട് ബി.ബി.സി .സൈന്യം നടത്തിയ കൂട്ടക്കൊലപാതകങ്ങളുടെ തെളിവാണു ബി.ബി.സി. പുറത്തുവിട്ടത്. 40 പേരെ കൊലപ്പെടുത്തിയതിന്റെ തെളിവുകളാണ് ആദ്യഘട്ടത്തില്‍ പുറത്തുവന്നത്. കഴിഞ്ഞ ജൂെലെയില്‍ കനി ടൗണ്‍ഷിപ്പില്‍ നടന്ന ക്രൂരതയുടെ തെളിവാണു ബി.ബി.സിക്കു ലഭിച്ചത്. ജനാധിപത്യവാദികളുടെ ശക്തികേന്ദ്രമായ സെയ്ജിങ് ജില്ലയിലാണു കനി. കൗമാരക്കാര്‍ അടങ്ങുന്ന സൈന്യമാണു ടൗണ്‍ഷിപ്പില്‍ ആക്രമണം നടത്തിയതെന്നു ദൃക്സാക്ഷികള്‍ ബി.ബി.സിയോടു പറഞ്ഞു. നാട്ടുകാര്‍ മൊെബെല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോകളും ഫോട്ടോകളും ബി.ബി.സി. പുറത്തുവിട്ടിട്ടുണ്ട്.

വീടുകളിലെത്തിയ പട്ടാളം പുരുഷന്മാരെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നീട് അവരെ കയര്‍കൊണ്ട് കെട്ടി. കല്ലുകളും തോക്കുകളും ഉപയോഗിച്ചു അവരെ മണിക്കൂറുകളോളം പീഡിപ്പിച്ചശേഷമാണു കൊലപ്പെടുത്തിയത്.സീ ബിന്‍ ദ്വിന്‍ ഗ്രാമത്തില്‍ ഇരകളെ അടക്കിയ കൂട്ടക്കുഴിമാടം നാട്ടുകാര്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്കു കാട്ടിക്കൊടുത്തു. ഒരു ബാലനും ഭിന്നശേഷിക്കാരനും അടക്കം 12 പേരെയാണ് അവിടെ കുഴിച്ചുമൂടിയത്.

പട്ടാള അട്ടിമറിക്കുശേഷം വിദേശ മാധ്യമങ്ങള്‍ക്കു മ്യാന്‍മറില്‍ പ്രവര്‍ത്തനാനുമതിയില്ല. രാജ്യത്തെ ഭൂരിപക്ഷം പത്രങ്ങളും അടച്ചുപൂട്ടിക്കഴിഞ്ഞു. കൂട്ടക്കൊലപാതകങ്ങളെ നിഷേധിക്കാന്‍ മ്യാന്‍മര്‍ െസെന്യം തയാറായില്ല. ശത്രുക്കളെ നേരിടാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു െസെനിക വക്താവ് ജനറല്‍ സൗ മിന്‍ തുന്നിന്റെ വിശദീകരണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *