റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബലാൽസംഗം : പരോളിലിറങ്ങിയ പ്രതി പിടിയിൽ

December 26, 2021 - 8:05 am

പത്തനംതിട്ട: 78 വയസുള്ള വൃദ്ധയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. . വലഞ്ചുഴി സ്വദേശി രാജനാണ് പിടിയിലായത്. 1997 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസമാണ് ഇയാൾ പരോളിലിറങ്ങിയത്.

അമേരിക്കയിലെ മൻഹാട്ടനിൽ ഇത്തരം ഒരു സംഭവം ഉണ്ടായി. നിർമാണ സൈറ്റിലാണ് സംഭവം.ബലാൽസംഗ കേസിൽ 23 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ച പുറത്തിറങ്ങിയ സ്ഥിരം കുറ്റവാളിയായ ലൈംഗിക മനോരോഗിയെ 23-കാരിയെ ബലാൽസംഗം ചെയ്യുന്നതിനിടയിൽ പൊലീസ് പിടികൂടിയിരുന്നു. പൊലീസിനെ കണ്ടിട്ടും ഇയാൾ യുവതിയെ നിലത്തുവീഴ്ത്തി ബലാൽസംഗം ചെയ്യുന്നത് തുടർന്നതായി എൻ ബി സി റിപ്പോർട്ട് ചെയ്തു.

61 വയസ്സുകാരനായ ഡാരിൽ ഫെൽപ്‌സ് ആണ് അറസ്റ്റിലായത്. പരോളിലിറങ്ങിയ അതേ ദിവസം ഒരു യുവതിയെ വീട്ടിൽകയറി ബലാൽസംഗം ചെയ്യുകയും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയും ചെയ്ത കേസിൽ 1997-ൽ അറസ്റ്റിലായി ജയിൽവാസം അനുഷ്ഠിച്ച് പുറത്തിറങ്ങി ദിവസങ്ങൾക്കകമാണ് വീണ്ടും ബലാൽസംഗ കേസിൽ ഇയാൾ അറസ്റ്റിലായത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *