റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിന്ദു പെണ്‍കുട്ടികളും ആണ്‍കുട്ടികളും ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് ബജ്‌റംഗ് ദള്‍

December 26, 2021 - 1:03 pm

ഗുവാഹത്തി: യു.പിക്കും ഹരിയാനയ്ക്കും കര്‍ണാടകയ്ക്കും പിന്നാലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ അസമിലും ആക്രമണം. അസമില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് ക്രിസ്മസ് ആഘോഷങ്ങള്‍ വിലക്കിയത്.

ഹിന്ദുക്കള്‍ ക്രിസ്മസ് പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ഭീഷണിപ്പെടുത്തി പള്ളിയിലേക്കുള്ള വഴി ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ തടയുകയും പള്ളി അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

”ഞങ്ങള്‍ ക്രിസ്മസിന് എതിരല്ല. ക്രിസ്ത്യാനികള്‍ മാത്രം ക്രിസ്മസ് ആഘോഷിക്കട്ടെ. ഹിന്ദു ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്രിസ്മസ് ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഞങ്ങള്‍ എതിരാണ്. ഇന്ന് ഹിന്ദുക്കളുടെ തുളസി ദിവസമായിരുന്നു, പക്ഷേ ആരും ആഘോഷിച്ചില്ല. ഇത് ഞങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നു. എല്ലാവര്‍ക്കും പറയാനുള്ളത് ക്രിസ്മസ് ആശംസകള്‍ മാത്രം. നമ്മുടെ മതം എങ്ങനെ നിലനില്‍ക്കും?,” അക്രമികളില്‍ ഒരാള്‍ (കാവി തൊപ്പി ധരിച്ചിരുന്നു) ഓണ്‍ലൈനില്‍ പ്രചരിച്ച ഒരു വീഡിയോയില്‍ പറയുന്നതായി കേള്‍ക്കാം.

പള്ളിയില്‍ എത്തിയ ഇവര്‍ ക്രിസ്മസ് ട്രീ അടക്കമുള്ളവ തകര്‍ക്കുകയും ചെയ്തു.നേരത്തെ, യു.പിയില്‍ സാന്താക്ലോസിന്റെ കോലം കത്തിച്ച് ഹിന്ദുത്വപ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.സാന്താക്ലോസ് മൂര്‍ദാബാദ് എന്ന് വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു പ്രകടനം.നേരത്തെ, കര്‍ണാടകയിലും ഹരിയാനയിലും ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം നടന്നിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *